Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conduct

സ്കൂ​ൾ കാ​യി​ക​മേ​ള ഒ​ളിം​പി​ക്‌​സ് മാ​തൃ​ക​യി​ല്‍ ത​ന്നെ ന​ട​ത്ത​ണം: വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കാ​യി​ക​മേ​ള ഒ​ളിം​പി​ക്‌​സ് മാ​തൃ​ക​യി​ല്‍ ത​ന്നെ ന​ട​ത്ത​ണ​മെ​ന്ന് മു​ന്‍ വി​ദ്യാ​ഭ്യ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക​ട​ക്കം പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന നി​ല​യി​ല്‍ വി​പു​ല​മാ​യാ​ണ് മു​ന്‍ സ​ര്‍​ക്കാ​ര്‍ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. രാ​ജ്യ​മൊ​ട്ടാ​കെ മാ​ധ്യ​മ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ മാ​തൃ​ക​യാ​ണ് അ​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ 36 ഇ​ന​ങ്ങ​ള്‍ 36 ഇ​ട​ങ്ങ​ളി​ല്‍ ന​ട​ത്താ​നാ​ണ് നീ​ക്കം. വി​ധി ക​ര്‍​ത്താ​ക്ക​ള്‍ എ​ന്താ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നോ എ​വി​ടെ​യാ​ണ് പ​രി​പാ​ടി എ​ന്നോ അ​റി​യാ​ത്ത നി​ല​യി​ലു​ള്ള സു​താ​ര്യ​മ​ല്ലാ​ത്ത സം​വി​ധാ​ന​മാ​ണ് അ​ത്. അ​തി​നാ​ല്‍ സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സ് ന​ട​ത്താ​ന്‍ ഏ​ത​റ്റം വ​രെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി പോ​കു​മെ​ന്നും ശി​വ​ന്‍​കു​ട്ടി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മു​സ്‌​ലിം ലീ​ഗും കോ​ണ്‍​ഗ്ര​സും രാ​ഷ്ട്രീ​യ മ​ത്സ​ര​മാ​ക്കി മേ​ള​യെ മാ​റ്റാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. വ​ന്‍ അ​ഴി​മ​തി സം​ശ​യി​ക്കു​ന്നെ​ന്നും മു​ന്‍ മ​ന്ത്രി പ​റ​ഞ്ഞു. സ്‌​കൂ​ള്‍ ഒ​ളിം​പി​ക്സി​ന്‍റെ സ്വ​ര്‍​ണ​ക്ക​പ്പും പ​താ​ക​യും എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ല. ഘോ​ഷ​യാ​ത്ര​യ്ക്ക് കൊ​ണ്ടു വ​രേ​ണ്ട​ത​ല്ലേ? അ​തും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ല്‍ ആ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ ത​ന്നോ​ട് വി​ഷ​മം പ​റ​യു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ന് മു​ന്നി​ല്‍ കാ​യി​ക താ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ താ​നും പ​ങ്കെ​ടു​ക്കു​മെ​ന്നും ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു.

National

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പെരുമാറ്റച്ചട്ട ലംഘനമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 16,17,18 തീ​യ​തി​ക​ളി​ൽ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വ​നി​താ സം​വ​ര​ണ ബി​ൽ ന​ട​പ്പാ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ 816 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ധൃ​തി​യി​ൽ ന​ട​ത്തേ​ണ്ട കാ​ര്യ​മ​ല്ല. തി​ര​ക്കി​ട്ട് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ൽ ത​മി​ഴ്നാ​ടും കേ​ര​ള​വും പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നും കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

വ​നി​താ സം​വ​ര​ണ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്ന​താ​യി കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഓ​രോ പാ​ർ​ട്ടി​യു​ടെ​യും യോ​ഗം വെ​വ്വേ​റെ വി​ളി​ക്കു​ന്ന​തി​നു​പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഏ​പ്രി​ൽ 29ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യും സ്വേഛാ​പ​ര​മാ​യും മു​ന്നോ​ട്ടു​പോ​യെ​ന്ന് ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

വ​നി​താ സം​വ​ര​ണ ബി​ൽ 2023ൽ​ത​ന്നെ പാ​സാ​ക്കി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത വ​ർ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ 30 മാ​സ​ത്തോ​ളം ഉ​റ​ക്കം ന​ടി​ച്ച ബി​ജെ​പി സ​ർ​ക്കാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഇ​ര​ട്ട​ലാ​ഭം കൊ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23നും 29​നും ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​ലാ​യ​തി​നാ​ൽ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ബി​ല്ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up